Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bihar Election Results 2025 Live Updates: എന്‍ഡിഎ വമ്പന്‍ ജയത്തിലേക്ക്, മഹാസഖ്യം വീണു; നിതീഷ് 'തുടരും'

Bihar Election 2025, Bihar Election Results 2025 Live Updates, Bihar Election News 2025, Bihar Election Results Live Updates, Bihar Results, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് 2025, ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം, ബിഹാര്‍ ഇലക്ഷന്‍, ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം തത

രേണുക വേണു

, വെള്ളി, 14 നവം‌ബര്‍ 2025 (09:37 IST)
Bihar Election Results 2025

Bihar Election Results 2025: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വമ്പന്‍ വിജയത്തിലേക്ക്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആകെയുള്ള 243 സീറ്റുകളില്‍ 197 ഇടത്തും എന്‍ഡിഎ ലീഡ് ചെയ്യുന്നു. മഹാസഖ്യം ലീഡ് ചെയ്യുന്നത് 43 സീറ്റുകളില്‍ മാത്രം. മൂന്ന് സീറ്റുകളില്‍ മറ്റുള്ളവര്‍. 
 
എന്‍ഡിഎയ്ക്കു ഭരണത്തുടര്‍ച്ച ഉറപ്പായി. എക്സിറ്റ് പോളുകളിലും എന്‍ഡിഎയ്ക്കു വ്യക്തമായ ആധിപത്യം പ്രവചിച്ചിരുന്നു. എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ നിതീഷ് കുമാര്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകും. 
 
കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 60 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് നിലവില്‍ ഏഴ് സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 2020 ല്‍ കോണ്‍ഗ്രസിനു 19 സീറ്റുകളില്‍ ജയിക്കാന്‍ സാധിച്ചിരുന്നു. 
 
ബിജെപിയായിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷി. നിലവില്‍ 83 സീറ്റുകളില്‍ ബിജെപിയും 75 സീറ്റുകളില്‍ ആര്‍ജെഡിയും ലീഡ് ചെയ്യുന്നുണ്ട്. സ്ത്രീ വോട്ടുകള്‍ എന്‍ഡിഎയ്ക്കു അനുകൂലമായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ തവണ 75 സീറ്റുകള്‍ ലഭിച്ച ആര്‍ജെഡി ഇപ്പോള്‍ 36 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 
 
243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവലഭൂരിപക്ഷത്തിനു വേണ്ടത്. 66.91 ശതമാനം പോളിങ് ഇത്തവണ രേഖപ്പെടുത്തി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെട്ടുകാട് തിരുനാള്‍: ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി