ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സംഘം ഡിസംബര്‍ 6ന് ദേശീയ തലസ്ഥാനമേഖലയില്‍ ആറിടങ്ങളിലായി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായാണ് വെളിപ്പെടുത്തല്‍.
1992ല്‍ അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ക്കാപ്പെട്ട ദിവസമാണിത്. ഇതാണ് തീയതി തിരഞ്ഞെടുക്കാന്‍ കാരണമെന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഭീകരര്‍ മൊഴി നല്‍കിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.സ്‌ഫോടന പരമ്പര നടപ്പിലാക്കാന്‍ ഘട്ടം ഘട്ടമായ പദ്ധതി തയ്യാറാക്കിയിരുന്നതായി ഭീകരസംഘത്തിലെ അംഗങ്ങള്‍ സമ്മതിച്ചിട്ടുണ്ട്.
സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കാനായി അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുകയും ഹരിയാണയിലെ നുഹ്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ നിന്ന് വെടിക്കോപ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്യുകയായിരുന്നു രണ്ടാം ഘട്ടം. മൂന്നാം ഘട്ടത്തില്‍ മാരകമായ രാസ സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കാനും ആക്രമണം നടത്തേണ്ട സ്ഥലങ്ങള്‍ നിരീക്ഷിക്കാനുമായിരുന്നു പദ്ധതി. ഇവ സംഘാംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതായിരുന്നു നാലാം ഘട്ടമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.