Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർഫ്യൂ ലംഘിച്ചു,ബിനോയ് വിശ്വം കർണാടക പോലീസ് കസ്റ്റഡിയിൽ

കർഫ്യൂ ലംഘിച്ചു,ബിനോയ് വിശ്വം കർണാടക പോലീസ് കസ്റ്റഡിയിൽ

അഭിറാം മനോഹർ

, ശനി, 21 ഡിസം‌ബര്‍ 2019 (12:46 IST)
മംഗളൂരുവിൽ കർഫ്യൂ ലംഘിച്ചതിനെ തുടർന്ന് സി പി ഐ നേതാവ് ബിനോയ് വിശ്വത്തിനെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. കർഫ്യൂ ലംഘിക്കുമെന്ന് കഴിഞ്ഞ ദിവസം സി പി ഐ അറിയിച്ചിരുന്നു.
 
വെള്ളിയാഴ്ച തന്നെ ബിനോയ് വിശ്വം ട്രൈ‌യ്ൻ മാർഗം മംഗളൂരുവിൽ എത്തിയിരുന്നു. സമരത്തിനായി കൂടുതൽ പ്രവർത്തകരെ എത്തിക്കുവാൻ ശ്രമിച്ചുവെങ്കിലും കേരള- മംഗളൂരു ഗതാഗതം പൂർണമായും തടസ്സപ്പെട്ടതിനാൽ പ്രവർത്തകരെ മംഗളൂരുവിലേക്ക് എത്തിക്കുവാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്ന് മംഗളൂരുവിൽ നിന്നുള്ള പ്രവർത്തകരെയും കൂട്ടിയായിരുന്നു ബിനോയ് വിശ്വം കർഫ്യൂ ലംഘിച്ചത്.
 
മഹാത്മാ ഗാന്ധിയുടേയും അംബേദ്കറുടേയും ചിത്രങ്ങളുമായി നഗരത്തിലെത്തിയ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൗരത്വഭേദഗതി നിയമത്തിൽ ആശങ്ക വേണ്ടെന്ന് കേന്ദ്രം,പൗരത്വം കണക്കാക്കുന്ന വർഷം 1987 ആക്കി