കൂനൂരിലെ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് അപകടശേഷം ഓര്‍മയുണ്ടായിരുന്നതായി രക്ഷാപ്രവര്‍ത്തകര്‍. അപകടം സംഭവിച്ച സ്ഥലത്തു നിന്ന് ബിപിന്‍ റാവത്തിനെ ജീവനോടെയാണ് കണ്ടെത്തിയത്. ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ ആംബുലന്‍സില്‍ കിടന്ന് ബിപിന്‍ റാവത്ത് തന്റെ പേര് രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞു. ആശുപത്രിയില്‍ എത്തിയ ശേഷമാണ് ബിപിന്‍ റാവത്തിന്റെ മരണം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ശരീരത്തില്‍ വലിയ രീതിയില്‍ പൊള്ളലേറ്റിരുന്നു. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും ഈ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.