ഇന്ത്യയില്‍ ഈ വര്‍ഷം ആദ്യത്തെ പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്ന ഹരിയാന സ്വദേശിയായ പന്ത്രണ്ടുകാരനാണ് പക്ഷിപ്പനി ബാധിച്ചു മരിച്ചത്. ലുക്കീമിയ, ന്യുമോണിയ എന്നിവയും കുട്ടിയെ ബാധിച്ചിരുന്നു. പുണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂറ്റിയൂട്ടിലെ പരിശോധനയിലാണ് പക്ഷിപ്പനി വൈറസായ എച്ച് 5 എന്‍ 1 സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് മനുഷ്യരില്‍ എച്ച് 5 എന്‍ 1 സ്ഥിരീകരിക്കുന്നത്. കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഹരിയാന സ്വദേശിയായ ആശുപത്രി ജോലിക്കാരനോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.