കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊക്കെയ്നുമായി വിദേശ പൌരൻ പിടിയിൽ

ശനി, 1 സെപ്‌റ്റംബര്‍ 2018 (14:42 IST)
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കൊക്കെയ്ൻ കടത്താൻ ശ്രമിച്ച വിദേശ പൗരന്‍ പിടിയില്‍. 2.7 കിലോ കൊക്കെയ്ൻ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഇയാളിൽ നിന്നും പിടികൂടി. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ. ഇയാൾക്ക് മയക്കുമരുന്നു റാക്കറ്റുമായുള്ള ബന്ധത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച വരികയാണ്.
 
തിരുവനന്തപുരത്ത് ആറ് കോടിയുടെ മയക്കുമരുന്നുമായി നേരെത്തെ മൂന്ന് പേര്‍ പിടിയിലായിരുന്നു. മയക്കുമരുന്ന് കൈമാരുന്നതിനിടെ തന്ത്രപ്രമായി പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇടുക്കി സ്വദേശികളായ ബിനോയ്, ഗോപി എന്നിവരും തൂത്തുക്കുടി സ്വദേശി ആന്റണിയുമാണ് പിടിയിലായത്. ആറു കിലോ ഹാഷിഷ് ഓയിലും ആറര ലക്ഷം രൂപയുമാണ് പൊലീസ് ഇവരിൽ നിന്നും പിടികൂടിയത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പകർച്ചവ്യാധി ഭീഷണി; അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ കെ ശൈലജ