Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുൽ ഗാന്ധി എവിടെ?; അടിക്കടിയുള്ള വിദേശയാത്രകളുടെ രഹസ്യം കണ്ടെത്താനൊരുങ്ങി ബിജെപി

രഹസ്യസ്വഭാവമുള്ള ഏതെങ്കിലും കാര്യത്തില്‍ രാഹുല്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു ചോദിച്ചു.

രാഹുൽ ഗാന്ധി എവിടെ?; അടിക്കടിയുള്ള വിദേശയാത്രകളുടെ രഹസ്യം കണ്ടെത്താനൊരുങ്ങി ബിജെപി

തുമ്പി ഏബ്രഹാം

, വെള്ളി, 1 നവം‌ബര്‍ 2019 (09:19 IST)
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ വിദേശയാത്ര വിവാദമാക്കി ബിജെപി. രാഹുലിന്റെ അടിക്കടിയുള്ള വിദേശയാത്രകളെയും അതിന്റെ രഹസ്യസ്വഭാവത്തെയും ചോദ്യംചെയ്താണ് ബിജെപി രംഗത്തു വന്നിരിക്കുന്നത്.രഹസ്യസ്വഭാവമുള്ള ഏതെങ്കിലും കാര്യത്തില്‍ രാഹുല്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു ചോദിച്ചു.
 
”ജനപ്രതിനിധിയായതിനാല്‍ രാഹുലിന്റെ പതിവായുള്ള വിദേശയാത്രയെക്കുറിച്ചറിയാന്‍ പൊതുജനത്തിനു താത്പര്യമുണ്ട്. അഞ്ചുവര്‍ഷത്തിനുള്ളില്‍ രാഹുല്‍ 16 തവണ വിദേശത്തുപോയി. അദ്ദേഹത്തിന്റെ മണ്ഡലമായിരുന്ന ഉത്തര്‍പ്രദേശിലെ അമേഠി സന്ദര്‍ശിച്ചതിനെക്കാള്‍ അധികമാണിത്. ഇതാണ് അമേഠിയിലെ ജനങ്ങള്‍ അദ്ദേഹത്തെ ഒഴിവാക്കാന്‍ കാരണം. 16-ല്‍ ഒന്‍പതു യാത്രകളിലും എവിടേക്കാണ് പോയതെന്നത് അജ്ഞാതമാണ്” -റാവു പറഞ്ഞു.
 
എംപിമാരുടെ വിദേശയാത്രാവിവരം പാര്‍ലമെന്റില്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് ജൂലായ് മൂന്നിന് പാര്‍ലമെന്റികാര്യമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍, രാഹുല്‍ഗാന്ധിയുടെ യാത്രയുമായി ബന്ധപ്പെട്ട് ലോക്സഭാ സെക്രട്ടേറിയറ്റിന് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും, റാവു പറഞ്ഞു. വിദേശയാത്രകളുടെ ചെലവ് വഹിക്കുന്നത് ആരെന്നും റാവു ചോദിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീതി ഒഴിയുന്നു; മഹ ചുഴലിക്കാറ്റ് കേരള തീരം വിട്ടു