Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപിയുടെ ഖജനാവ് നിറഞ്ഞുകവിഞ്ഞു; 2019ൽ തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത് 1264 കോടി; കണക്കുകൾ പുറത്ത്

2019ലെ ലോകസഭ തെരഞ്ഞെടുപ്പിനും, നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുമായി 1264 കോടി രൂപ പാര്‍ട്ടി ചെലവഴിച്ചുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

ബിജെപിയുടെ ഖജനാവ് നിറഞ്ഞുകവിഞ്ഞു; 2019ൽ തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത് 1264 കോടി; കണക്കുകൾ പുറത്ത്

റെയ്‌നാ തോമസ്

, വ്യാഴം, 16 ജനുവരി 2020 (08:12 IST)
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി ബിജെപി ചെലവഴിച്ചത് കോടികളെന്ന് കണക്കുകള്‍. 2019ലെ ലോകസഭ തെരഞ്ഞെടുപ്പിനും, നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കുമായി 1264 കോടി രൂപ പാര്‍ട്ടി ചെലവഴിച്ചുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനു മുന്‍പാകെ ബിജെപി സമര്‍പ്പിച്ച എക്‌സപന്‍ഡിച്ചര്‍ സ്റ്റേറ്റ്‌മെന്റിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കിയത്. 2014ല്‍ ബിജെപി ചെലവിട്ട തുകയില്‍ നിന്നും 77 ശതമാനം വര്‍ധനയാണ് ഉണ്ടായത്.
 
പട്ടിക തിരിച്ച് സമര്‍പ്പിച്ച രേഖയില്‍ 1078 കോടി രൂപ പാര്‍ട്ടി പ്രചാരണത്തിനും, 186.5 കോടി രൂപ മത്സരാര്‍ത്ഥികള്‍ക്കുമായി ചെലവിട്ടെന്ന് പാര്‍ട്ടി വ്യക്തമാക്കി. മത്സരാര്‍ത്ഥികളുടെ മാധ്യമ പ്രചാരണത്തിനായി 6.33 ലക്ഷം കോടി രൂപ ചെലവിട്ടു. പൊതുയോഗങ്ങള്‍ക്കും തെരഞ്ഞെടുപ്പ് ജാഥകള്‍ക്കുമായി 9.91 കോടി രൂപയാണ് ചെലവിട്ടത്.
 
കോണ്‍ഗ്രസ് 820 കോടി രൂപയാണ് 2019 തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവിട്ടത്. 2014ല്‍ ഇത് 516 കോടി രൂപയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സന്ധ്യയ്‌ക്ക് മുട്ടിലിഴഞ്ഞ് വഴിയിലിറങ്ങി; പിഞ്ചുകുഞ്ഞ് കാറുതട്ടി മരിച്ചു