Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജെ എൻ യു ആക്രമം; ഐഷി ഘോഷിനെ ചോദ്യം ചെയ്ത് പൊലീസ്

ജെ എൻ യു ആക്രമം; ഐഷി ഘോഷിനെ ചോദ്യം ചെയ്ത് പൊലീസ്

ചിപ്പി പീലിപ്പോസ്

, തിങ്കള്‍, 13 ജനുവരി 2020 (18:02 IST)
ജെ എൻ യു ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് ഐഷി പൊലീസിനോട് വ്യക്തമാക്കി. ക്യാമ്പസിലെത്തിയാണ് പൊലീസ് ഐഷിയെ ചോദ്യം ചെയ്തത്. 
 
ക്യാമ്പസിൽ അക്രമണം നടത്തിയവരുടെ ലിസ്റ്റ് പൊലീസ് പുറത്തുവിട്ടിരുന്നു. ഇതിൽ ഐഷിയും ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് കാട്ടി പ്രതിപ്പട്ടികയിലുള്ള 9 പേർക്കും പൊലീസ് നോട്ടീസ് നൽകി. കൂട്ടത്തിൽ ഐഷിക്കും. എന്നാൽ, പിന്നീട് ക്യാമ്പസിലെത്തി നേരിട്ട് ചോദ്യം ചെയ്യാമെന്ന് പൊലീസ് തീരുമാനിക്കുകയായിരുന്നു. 
 
ഹോസ്റ്റൽ ഫീസ് വർധനയ്ക്കെതിരായ സമരത്തെ തുടർന്ന് ദിവസങ്ങളായി ക്ലാസുകൾ മുടങ്ങിയിരുന്ന ജെഎൻയുവിൽ തിങ്കളാഴ്ച അധ്യയനം പുനരാരംഭിച്ചെങ്കിലും വിദ്യാർഥികളും അധ്യാപകരും ക്ലാസുകൾ ബഹിഷ്ക്കരിച്ചു. ക്യാമ്പസിനുള്ളിൽ തങ്ങൾ സുരക്ഷിതരല്ലെന്നും എപ്പോൾ വേണമെങ്കിലും സമാനമായ അക്രമണം നടന്നേക്കാമെന്നും അധ്യാപകർ ഒന്നടങ്കം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെറ്റമ്മ ഏഴാം വയസിൽ ഉപേക്ഷിച്ച് പോയപ്പോൾ തണലായത് രണ്ടാനമ്മ; അവരാണ് എന്റെ ജീവിതമെന്ന് ലത്തീഫ