ഡെറ്റോള്‍ സോപ്പിനുള്ളില്‍ ബ്ലേഡ്, കുളിക്കുന്നതിനിടെ പത്ത് വയസ്സുകാരന് പരിക്ക്

കുട്ടിയുടെ അച്ഛന്‍ അടുത്തുള്ള കടയില്‍ പോയി മറ്റൊരു സോപ്പ് കൊണ്ടുവന്നപ്പോള്‍ അതില്‍ ഒരു ബ്ലേഡും കണ്ടെത്തി.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 28 മെയ് 2025 (17:51 IST)
മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ഡെറ്റോള്‍ സോപ്പിനുള്ളിള്‍ ബ്ലേഡ് കണ്ടെത്തിയത്. ബ്ലേഡ് കൊണ്ടുള്ള മുറിവില്‍ പത്ത് വയസ്സുള്ള കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ അച്ഛന്‍ അടുത്തുള്ള കടയില്‍ പോയി മറ്റൊരു സോപ്പ് കൊണ്ടുവന്നപ്പോള്‍ അതില്‍ ഒരു ബ്ലേഡും കണ്ടെത്തി.
ഗ്വാളിയോറിലെ ആനന്ദ് നഗര്‍ ബഹോദാപൂര്‍ പ്രദേശത്താണ് സംഭവം നടന്നത്. 
 
മെയ് 26 ന് വൈകുന്നേരംമാണ് സംഭവം നടന്നത്. മുഖത്ത് സോപ്പ് തേച്ചപ്പോള്‍ കുട്ടിക്ക് ഒരു മൂര്‍ച്ചയുള്ള എന്തോ കുത്തുന്നതുപോലെ അനുഭവപ്പെട്ടു. ഉടനെ തന്നെ കുട്ടിയുടെ കവിളില്‍ നിന്ന് രക്തം ഒഴുകാന്‍ തുടങ്ങി. കുട്ടി കരഞ്ഞുകൊണ്ട് പുറത്തിറങ്ങി അച്ഛനെ ബാത്ത്‌റൂമിലേക്ക് കൊണ്ടുപോയി. അച്ഛന്‍ പരിശോധിച്ചപ്പോഴാണ് സോപ്പിനുള്ളില്‍ ഒരു ബ്ലേഡ് കണ്ടെത്തിയത്. കുട്ടിയുടെ അച്ഛന്‍ ഉടന്‍ തന്നെ പലചരക്ക് കടയിലെത്തി സംഭവം അറിയിച്ചു. കടയുടമ ആദ്യം അത്ഭുതം പ്രകടിപ്പിക്കുകയും പിന്നീട് സോപ്പ് മാറ്റി പകരം നല്‍കുകയും ചെയ്തു. 
 
വീട്ടില്‍ എത്തി ഈ സോപ്പ് വെള്ളത്തോടൊപ്പം ഉപയോഗിച്ചപ്പോള്‍ അതിലും ഒരു ബ്ലേഡും കണ്ടെത്തി. സംഭവത്തില്‍ രോഷാകുലനായ അച്ഛന്‍ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ് ലൈനില്‍ പരാതി നല്‍കുകയും ഉപഭോക്തൃ ഫോറത്തില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഈ അശ്രദ്ധ ഒരാളുടെ ജീവന്‍ പോലും നഷ്ടപ്പെടുത്തുമായിരുന്നു, അതിനാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ സ്ത്രീയെ ഡിവൈഎസ്പി ലൈംഗികമായി പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തദ്ദേശ തിരെഞ്ഞെടുപ്പ്: പോളിങ്, ഫലപ്രഖ്യാപന ദിവസങ്ങളിൽ സംസ്ഥാനത്ത് മദ്യവില്പനയില്ല

ശബരിമലയില്‍ ഗുരുതരമായ വീഴ്ച; വഴിപാടിനുള്ള തേന്‍ ഫോര്‍മിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്‌നറുകളില്‍

Imran Khan: ഇമ്രാന്‍ ഖാന്‍ സുരക്ഷിതനെന്ന് ജയില്‍ അധികൃതര്‍; വ്യാജ മരണവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം

വിമത സ്ഥാനാര്‍ത്ഥിക്ക് വധഭീഷണി മുഴക്കിയ സിപിഎം നേതാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments