Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശിവകാശിയിൽ രണ്ട് പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി; നാലുപേർ മരണപ്പെട്ടു

ശിവകാശിയിൽ രണ്ട് പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി; നാലുപേർ മരണപ്പെട്ടു
, വെള്ളി, 6 ഏപ്രില്‍ 2018 (19:01 IST)
ശിവകാശിയിൽ രണ്ടിടങ്ങളിൽ പടക്കനിർമ്മാണ ശാലകൾക്ക് തീപിടിച്ചു. രാമുതേവന്‍പട്ടിയിലും കക്കിവടന്‍പട്ടിയിലുമാണ് പടക്കശാലകളിൽ സ്ഫോടനം നടന്നത്. രണ്ടിടങ്ങളിലുമായി നടന്ന സ്ഫോടനത്തിൽ നാലു പേർ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
ശേഖര്‍, രവി എന്നിവരാണ് രാമുതേവന്‍പട്ടിയിലെ സ്‌ഫോടനത്തില്‍ മരിച്ചത്. കാക്കിവടൻപട്ടിയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. 
 
രാസവസ്തുക്കൾ കൂട്ടിച്ചേർക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത് എന്നാണ് പ്രാധമിക നിഗമനം. പൊട്ടിത്തെറിയുണ്ടായ പടക്കനിർമ്മാണ ശാലകളിൽ അളവിൽ കൂടുതൽ വേടിമരുന്ന് ശേഖരിച്ചിരുന്നോ എന്ന് കൂടുതൽ പരിശോധനക്ക് ശേഷമേ വ്യക്തമാകു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് വര്‍ഷത്തെ കാത്തിരിപ്പ് വെറുതേയാകും? കാവേരി കഴിഞ്ഞ് മതി ക്രിക്കറ്റെന്ന് തമിഴകം