Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രധിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക്ചെയ്തു; പിന്നിൽ ചൈനയെന്ന് സംശയം

വാർത്ത ദേശീയം ക്രൈം ഹാക്കിങ് News National Crime Hacking
, വെള്ളി, 6 ഏപ്രില്‍ 2018 (18:26 IST)
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ചൈനീസ് ഹാക്കർമാരാണ് ഇതിനു പിന്നിൽ എന്നാണ് സംശയം. ചൈനീസ് അക്ഷരങ്ങളാണ് ഇപ്പോൾ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെടുന്നത്. വെബ്സൈറ്റിൽ ചില പ്രശ്നങ്ങൾ നേരിടുന്നു കുറച്ചു സമയം കഴിഞ്ഞ് ശ്രമിക്കുക എന്നാണ് ഇപ്പോൾ വെബ്സൈറ്റ് തുറക്കാൻ ശ്രമിക്കുമ്പോൾ വരുന്ന സന്ദേശം. MOD.GOV.IN എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.
 
വെബ്സൈറ്റ് പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ സർക്കാർ എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. രാജ്യത്തെ സുരക്ഷാ വകുപ്പിന്റെ തന്നെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് കടുത്ത സുരക്ഷാ വീഴ്ചയാണ്` എന്നാണ്ചൂണ്ടിക്കാട്ടുന്നത്. വെബ്സൈറ്റിൽ നിന്നു വിവരങ്ങൾ ചോർന്നിട്ടുണ്ടൊ എന്നന്നത് ഇതേവരെ വ്യക്തമായിട്ടില്ല. പ്രധിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്ഥിരികരണം വിഷയത്തിൽ ഇതേവരെ ലഭ്യമായിട്ടില്ല. മുൻപും കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റുകൾ മുൻപും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാങ്കിന്റെ ജപ്തിനടപടിയിൽ മനംനൊന്ത് ആലപ്പുഴയിൽ മത്സ്യത്തൊഴിലാളി ജീവനൊടുക്കി