Publish Date: Wed, 04 Jul 2018 (15:45 IST)
Updated Date: Wed, 04 Jul 2018 (15:55 IST)
ഹൈദെരബദ്: തെലങ്കാനയിലെ പടക്ക നിർമ്മണ ശാലയുടെ ഗോഡൌണിലുണ്ടായ പൊട്ടിത്തെറിയിൽ 10 പേർ മരിച്ചു ബുധനാഴ്ച ഉച്ചയോടെ വാറങ്ങൾ റൂറൽ ജില്ലയിലെ കൊട്ടലിംഗയിലാണ് പൊട്ടിത്തെറി ഉണ്ടായത്.
പൊട്ടിത്തെറി ഉണ്ടാകുന്ന സമയത്ത് ഗോഡൌണിൽ 15 പേർ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എങ്ങനെയാണ് സ്പോടനം ഉണ്ടായത് എന്ന കാര്യം വ്യക്തമായിട്ടില്ല. ഗോഡൌണിൽ തീ പടരുന്നതിനു മുൻപ് വലിയ സ്പോടന ശബ്ദം കേട്ടിരുന്നതായി നാട്ടുകാർ പറയുന്നു.
ഫോട്ടോ ക്രെഡിറ്റ്സ്: എ എൻ ഐ