മദ്യലഹരിയില്‍ വിവാഹവേദിയില്‍ നൃത്തം ചെയ്ത് വരന്‍; വിവാഹം വേണ്ടെന്ന് വധു; ഒടുവില്‍ കുടുംബങ്ങള്‍ തമ്മില്‍ കയ്യാങ്കളി

വരന്റെ പ്രവൃത്തിയില്‍ വിവാഹം വേണ്ടെന്ന് യുവതി പറഞ്ഞതോടെ ഇരു കുടുംബങ്ങളും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയും ഇത് കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്തു.

തുമ്പി ഏബ്രഹാം
വെള്ളി, 15 നവം‌ബര്‍ 2019 (13:58 IST)
മദ്യലഹരിയില്‍ വിവാഹവേദിയില്‍ നൃത്തം ചെയ്ത വരനെ വേണ്ടെന്ന് വധു. യുപിയിലെ ലഖിംപുരിലെ മൈലാനിയിലായിരുന്നു സംഭവം. വരന്റെ പ്രവൃത്തിയില്‍ വിവാഹം വേണ്ടെന്ന് യുവതി പറഞ്ഞതോടെ ഇരു കുടുംബങ്ങളും തമ്മിൽ വാക്കുതർക്കത്തിലേർപ്പെടുകയും ഇത് കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്തു. കഴിഞ്ഞ എട്ടാം തീയതിയാണ് സംഭവം നടന്നത്.
 
വിവാഹത്തിന് മുൻപുള്ള ചടങ്ങുകള്‍ മംഗളകരമായി കഴിയുകയും വധൂ വരന്മാര്‍ പരസ്പരം മാലകൾ കൈമാറുകയും ചെയ്തിരുന്നു. ഇതിന് ശേഷം മദ്യപിച്ച് ബോധം നഷ്ടമായ വരൻ നാഗിൻ ഡാൻസ് കളിക്കാൻ തുടങ്ങിയതോടെ തനിക്ക് വിവാഹത്തിന് താല്പര്യമില്ലെന്ന് യുവതി അറിയിച്ചു. വധുവിന്റെ തീരുമാനത്തില്‍ ദേഷ്യം വന്ന വരൻ യുവതിയെ തല്ലിയതോടെഇരു കുടുംബാംഗങ്ങൾ തമ്മിൽ വിവാഹ പന്തലിൽ വാക്കേറ്റമാകുകയും ഇത് കയ്യാങ്കലിയിലേക്ക് മാറുകയുമായിരുന്നു.
 
വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തിയതോടെ പ്രശ്നം പറഞ്ഞ് തീര്‍ക്കുകയും വിവാഹ സമ്മാനങ്ങളെല്ലാം തിരിച്ചുനൽകാൻ വരന്റെ വീട്ടുകാർ തയ്യാറാവുകയും ചെയ്തു. വിവാഹം വേണ്ട എന്ന് വെക്കാനുള്ള സഹോദരിയുടെ തീരുമാനം കേട്ടപ്പോൾ ആദ്യം ദുഃഖം തോന്നിയെന്നും പിന്നീട് അവളുടെ തീരുമാനത്തിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും വധുവിന്റെ സഹോദരൻ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments