Select Your Language

Notifications

webdunia
webdunia
webdunia
webdunia

Maharashtra Bus Accident: മഹാരാഷ്ട്രയില്‍ ബസ്സിന് തീപിടിച്ച് 25 മരണം

Bus got fire at Maharashtra 25 dead
, ശനി, 1 ജൂലൈ 2023 (07:07 IST)
മഹാരാഷ്ട്രയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ച് 25 പേര്‍ക്ക് ദാരുണാന്ത്യം. ഏതാനും പേര്‍ക്ക് പൊള്ളലേറ്റു. ബുള്‍ധാനയിലെ സമൃദ്ധി മഹാമാര്‍ഗ് എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിലെ യവത്മലില്‍ നിന്ന് പൂണെയിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 
32 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. യാത്ര ആരംഭിച്ചതിനു തൊട്ടുപിന്നാലെ ബസ്സിന് തീ പിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. ബസ്സില്‍ നിന്ന് 25 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റവരെ ബുള്‍ധാന സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ബസ് പൂര്‍ണമായി കത്തിനശിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Monsoon : നാളെ മുതല്‍ മഴ ശക്തമാകും, വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും