Webdunia - Bharat's app for daily news and videos

Install App

അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ

Webdunia
ഞായര്‍, 13 ജനുവരി 2019 (10:48 IST)
അലോക് വർമ്മയ്ക്കെതിരെ സിബിഐ അന്വേഷണത്തിന് കേന്ദ്ര വിജിലൻസ് കമ്മീഷന്റെ ശുപാർശ. അതേസമയം രാകേഷ് അസ്താനയെ സംരക്ഷിക്കാൻ സിവിസി കെ വി ചൗധരി തന്നെ നേരിൽ കണ്ട് ആവശ്യപ്പെട്ടെന്ന് അലോക് വർമ്മ ആരോപിച്ചു.
 
നേരത്തെ സിബിഐ മുൻ ഡയറക്ടർ അലോക് വർമ്മ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് സിവിസി അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജസ്റ്റിസ് എകെ പട്നായിക് വ്യക്തമാക്കിയിരുന്നു. 
 
അലോക് വർമ്മയ്ക്കെതിരായ പരാതികളിൽ സിവിസി അന്വേഷണത്തിന്‍റെ ചുമതല സുപ്രീംകോടതി നല്‍കിയത് മുൻ ജഡ്ജി ജസ്റ്റിസ് എകെ പട്നായിക്കിനായിരുന്നു. കേന്ദ്ര വിജിലൻസ് കമ്മീഷൻ റിപ്പോർ‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയുടെ ജസ്റ്റിസ് എകെ സിക്രിയും അലോക് വർമ്മയെ മാറ്റണം എന്ന നിലപാട് ഉന്നത സമിതിയിൽ കൈക്കൊണ്ടത്. 
 
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതധികാര നിയമനസമിതി വീണ്ടും പുറത്താക്കിയിരുന്നു. ശേഷം സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും അദ്ദേഹം രാജിവയ്‌ക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നാളെ അവധി

Philippines: ഇന്ത്യൻ ടൂറിസ്റ്റുകളെ ഫിലിപ്പീൻസ് വിളിക്കുന്നു, വിസയില്ലാതെ 14 ദിവസം വരെ താമസിക്കാം

കാന്‍സര്‍ ജീനുള്ള ബീജദാതാവിന് 67 കുട്ടികള്‍ ജനിച്ചു, അവരില്‍ 10 പേര്‍ക്ക് ഇപ്പോള്‍ കാന്‍സര്‍

ദേശവിരുദ്ധ പരാമര്‍ശം: അഖില്‍മാരാര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

'ഇത്രയും പ്രശ്നം ആകുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ആ സിനിമ കാണില്ലായിരുന്നു': എം.എ ബേബി

അടുത്ത ലേഖനം
Show comments