Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിബിഐ തലപ്പത്ത് നിന്നും അലോക് വർമ വീണ്ടും പുറത്ത്

സിബിഐ തലപ്പത്ത് നിന്നും അലോക് വർമ വീണ്ടും പുറത്ത്
, വെള്ളി, 11 ജനുവരി 2019 (09:20 IST)
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ഉന്നതധികാര നിയമനസമിതി വീണ്ടും പുറത്താക്കി. സിബിഐ ജോയിന്റ് ഡയറക്ടര്‍ എം നാഗേശ്വര റാവുവിന് വീണ്ടും ഡയറക്ടറുടെ ചുമതല നല്‍കി.
 
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ പ്രതിനിധി ജസ്റ്റിസ് എ കെ സിക്രി, ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഗാര്‍ഗെ എന്നിവരുള്‍പ്പെട്ട കമ്മറ്റിയാണ് തീരുമാനമെടുത്തത്. രണ്ടര മണിക്കൂറാണ് യോഗം ചേര്‍ന്നത്. 
 
കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട് സമിതിക്ക് മുന്നില്‍ വച്ചിരുന്നു. ഇതിനുമേല്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനത്തിലെത്തിയത്. സിബിഐ ഡയറക്ടറെ മാറ്റണമെങ്കില്‍ ഉന്നതതല സമിതിയുടെ അനുമതി നിര്‍ബന്ധമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിധിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെയായിരുന്നു അദ്ദേഹം വീണ്ടും ജോലിയില്‍ പ്രവേശിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയിൽ നൂറുകണക്കിനു യുവതികൾ ദർശനം നടത്തി: മന്ത്രി എം എം മണി