Publish Date: Thu, 09 Jan 2025 (13:06 IST)
Updated Date: Thu, 09 Jan 2025 (13:08 IST)
സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ അടുത്ത വര്‍ഷം മുതല്‍ വര്‍ഷത്തില്‍ രണ്ടു തവണയുണ്ടാകും. 2026-27 അധ്യയന വര്‍ഷം മുതല്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. സിബിഎസ്ഇ 10, 12 ക്ലാസുകളിലാണ് ഇത് നടപ്പില്‍ വരുത്തുന്നത്.
ക്ലാസുകളില്‍ സെമസ്റ്റര്‍ പരീക്ഷ നടത്താനും തീരുമാനമുണ്ട്. കുട്ടികളിലെ പരീക്ഷ പേടിയും സമ്മര്‍ദ്ദവും കുറയ്ക്കുന്നതിനുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രി പറഞ്ഞു.