Publish Date: Wed, 02 Sep 2020 (13:03 IST)
Updated Date: Wed, 02 Sep 2020 (14:17 IST)
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ഇന്ന് പുലർച്ചെയാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. രജൗരിയിൽ നടന്ന പാക് വെടിവെയ്പിൽ ഒരു സൈനികനാണ് വീരമൃത്യു വരിച്ചത്. നിയന്ത്രണ രേഖയിൽ രജൗരി ജില്ലയിലെ കേരി സെക്ടറിൽ നടന്ന വെടിവെയ്‌പ്പിൽ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രജൗരിയിൽ പാക് പ്രകോപനം ഉണ്ടാകുന്നത്. ഓഗസ്റ്റ് 30ന് നടന്ന ആക്രമണത്തിൽ നൗഷേര സെക്ടറിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു.