Webdunia - Bharat's app for daily news and videos

Install App

'ഉള്ളതുകൊണ്ട് ഓണം ഉണ്ണൂ'; അധിക അരി വിഹിതം നല്‍കില്ല, കേന്ദ്രത്തിന്റെ വെട്ട് !

കേരളത്തില്‍ പണം കൊടുത്ത് അരി വാങ്ങാന്‍ കഴിവുള്ളവരുടെ എണ്ണം കൂടുതലാണെന്നാണ് സബ്‌സിഡി നിഷേധിച്ച് കേന്ദ്രം സ്വീകരിച്ച നിലപാട്

രേണുക വേണു
ബുധന്‍, 2 ജൂലൈ 2025 (09:23 IST)
Narendra Modi and Pinarayi Vijayan

ഓണം ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന മലയാളികള്‍ക്ക് കേന്ദ്രത്തിന്റെ 'കടുംവെട്ട്'. ഓണത്തിനു അധിക അരിവിഹിതം അനുവദിക്കില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. 
 
ഓണം ആഘോഷിക്കാന്‍ കേരളത്തിനു അധിക അരിവിഹിതം അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തള്ളി. കേരളത്തിനു സഹായം അനുവദിക്കാന്‍ കഴിയില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര ഭക്ഷ്യവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. 
 
കേരളത്തില്‍ പണം കൊടുത്ത് അരി വാങ്ങാന്‍ കഴിവുള്ളവരുടെ എണ്ണം കൂടുതലാണെന്നാണ് സബ്‌സിഡി നിഷേധിച്ച് കേന്ദ്രം സ്വീകരിച്ച നിലപാട്. വേണമെങ്കില്‍ അധിക തുക നല്‍കി കേരളത്തിനു അരി വാങ്ങാമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മുടങ്ങിക്കിടക്കുന്ന ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ വിഹിതം കൃത്യമായി നല്‍കണമെന്ന് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ചെവികൊണ്ടില്ല. 
 
അതേസമയം ഓണക്കാലത്തു കേരളത്തിലെ ജനങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്ന് മന്ത്രി ജി.ആര്‍.അനില്‍ വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളിലെ പോലെ വില നിയന്ത്രണത്തിനായി പൊതുവിപണിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്തും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather Live Updates, July 2: ന്യൂനമര്‍ദ്ദം, ജൂലൈ അഞ്ച് വരെ ഒറ്റപ്പെട്ട ശക്തമായ മഴ; മൂന്നിടത്ത് യെല്ലോ അലര്‍ട്ട്

VS Achuthanandan: വി.എസ് ഗുരുതരാവസ്ഥയില്‍ തുടരുന്നു; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തില്‍

സംസ്ഥാനത്ത് മഴയിലും ശക്തമായ കാറ്റിലും കെഎസ്ഇബിക്ക് നഷ്ടം 210.51 കോടി

ടിക്കറ്റ് ബുക്കിംഗ്, ട്രെയിന്‍ ട്രാക്കിംഗ്, പരാതികള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്കായി റെയില്‍വേയുടെ ഏകീകൃത റെയില്‍വണ്‍ ആപ്പ്

ഇസ്രയേലിനെ നേരിടാന്‍ ചൈനയുടെ ജി-10സി യുദ്ധവിമാനങ്ങള്‍ ഇറാന്‍ വാങ്ങുന്നു; റഷ്യയുമായുള്ള കരാര്‍ റദ്ദാക്കി

അടുത്ത ലേഖനം
Show comments