ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; 2000 രൂപയില്‍ നിന്ന് 3500 രൂപയാക്കി
ലോക്‌സഭയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കുകയായിരുന്നു.
ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. 2000 രൂപയില്‍ നിന്ന് 3500 രൂപയാക്കി കൂട്ടി. ലോക്‌സഭയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കുകയായിരുന്നു. മാര്‍ച്ച് 4ലെ എന്‍എച്ച്എം യോഗത്തിലാണ് ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് കേന്ദ്രം അറിയിച്ചത്.
കൂടാതെ ആശാവര്‍ക്കര്‍മാരുടെ വിരമിക്കല്‍ ആനുകൂല്യം 20000 രൂപയില്‍ നിന്ന് 50,000 ആക്കിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 10 വര്‍ഷം സേവനമനുഷ്ഠിച്ചു പിരിഞ്ഞു പോകുന്നവര്‍ക്കാണ് ഈ ആനുകൂല്യം ഉള്ളത്. കൂടാതെ ആശാവര്‍ക്കര്‍മാരുടെ മികവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ഇന്‍സെന്റീവ് നല്‍കുന്നുണ്ടെന്നും കേന്ദ്രം അറിയിച്ചു.
എന്‍കെ പ്രേമചന്ദ്രന്റെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവാണ് ഇക്കാര്യം ലോക് സഭയില്‍ പറഞ്ഞത്.