അമിത് ഷായുടെ യോഗാ പരിപാടിയില്‍ മാറ്റിനായി അടിപിടി; ഉപയോഗിച്ച മാറ്റുകള്‍ ആളുകള്‍ എടുത്ത് വീട്ടില്‍ കൊണ്ടുപോയി

ഇന്നലെ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഹരിയാനയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗാ പരിപാടിയില്‍ ഉപയോഗിച്ച മാറ്റുകള്‍ കൊള്ളയടിക്കപ്പെട്ടു.

Webdunia
ശനി, 22 ജൂണ്‍ 2019 (08:20 IST)
ഇന്നലെ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് ഹരിയാനയില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്ന യോഗാ പരിപാടിയില്‍ ഉപയോഗിച്ച മാറ്റുകള്‍ കൊള്ളയടിക്കപ്പെട്ടു. അമിത് ഷായുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവർ തന്നെയാണ് ഗസ്റ്റുകള്‍ക്ക് വേണ്ടി മാറ്റിവെച്ച ചൈനീസ് നിര്‍മ്മിത മാറ്റുകള്‍ എടുത്ത് കൊണ്ട് പോയത്. മാറ്റിനായി ആളുകള്‍ പരസ്പരം അടിപിടി കൂടുന്നതിന്റെ ദൃശ്യങ്ങള്‍ ആജ്തക് ടിവിയാണ് പുറത്തു വിട്ടത്.
 
പുറത്തുവന്ന ദൃശ്യങ്ങളില്‍ ഒന്നിൽ വീട്ടില്‍ പോയി യോഗ ചെയ്യാനാണ് മാറ്റ് എടുക്കുന്നതെന്ന് ഒരാള്‍ പറയുന്നുണ്ട്. പരിപാടിക്കായി രണ്ടുതരം മാറ്റുകളാണ് ഉപയോഗിച്ചിരുന്നത്. സാധാരണക്കാരായ ആളുകള്‍ക്ക് ഖാദി കൊണ്ടുണ്ടാക്കിയ മാറ്റുകളും വിഐപി വിഭാഗത്തില്‍പെട്ടവർക്ക് മെയ്ഡ് ഇന്‍ ചൈന മാറ്റുകളുമാണ് ഉപയോഗിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

'ഹലോ, എംഎല്‍എ എവിടെയാ'; രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ്, ഒളിവില്‍

Rahul Mamkootathil: രാഹുല്‍ 'സ്‌ട്രോക്ക്', പിടിവിട്ട് കോണ്‍ഗ്രസ്; ആരും മിണ്ടരുതെന്ന് നേതൃത്വം

തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ കല്ലേറ്

അതിതീവ്ര ന്യൂനമര്‍ദ്ദം ഡിറ്റ് വാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു; സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments