Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാനെത്തി ബിരിയാണി കഴിച്ച് ഉറങ്ങിപ്പോയി; കള്ളന്‍ പിടിയില്‍

Chennai Steel News

സിആര്‍ രവിചന്ദ്രന്‍

, ശനി, 18 ഫെബ്രുവരി 2023 (13:26 IST)
ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാനെത്തി ബിരിയാണി കഴിച്ച് ഉറങ്ങിപ്പോയ കള്ളന്‍ പിടിയില്‍. ശിവഗംഗ തിരുപ്പത്തൂരിനടുത്തുള്ള മധുവിക്കോട്ടൈയിലെ വെങ്കിടേശന്റെ പൂട്ടിയിട്ട വിടിനുള്ളിലാണ് സംഭവം. കവര്‍ച്ചയ്ക്കെത്തി രാമനാഥപുരം സ്വദേശി സ്വാതിതിരുനാഥനാണ് (27) പിടിയിലായത്.
 
കഴിഞ്ഞ ദിവസം മദ്യപിച്ച് കവര്‍ച്ചയ്ക്കിറങ്ങിയ സ്വാതിതിരുനാഥന്‍ വെങ്കിടേശന്റെ വീട്ടില്‍ ആളില്ലെന്ന് കണ്ട് മേല്‍ക്കൂരയുടെ ഓടുകളിളക്കി അകത്തുകടന്നു. തുടര്‍ന്ന് പിച്ചള, വെള്ളിപ്പാത്രങ്ങള്‍, ഫാന്‍ തുടങ്ങിയവ മോഷ്ടിച്ച് കിടപ്പുമുറിയില്‍ കൂട്ടിയിട്ടു. ഇതിനിടെ വിശപ്പ് തോന്നിയപ്പോള്‍ കൈയില്‍ കരുതിയ മദ്യവും ബിരിയാണിയും അകത്താക്കി. തുടര്‍ന്ന് ക്ഷീണം തോന്നിയപ്പോള്‍ ഉറങ്ങിപ്പോവുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Shivratri Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ശിവരാത്രി ആശംസകള്‍ നേരാം മലയാളത്തില്‍