Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപകടത്തിനിടെ രക്ഷപ്പെടാൻ ശ്രമം, കൊടുംകുറ്റവാളി വികാസ് ദുബെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

അപകടത്തിനിടെ രക്ഷപ്പെടാൻ ശ്രമം, കൊടുംകുറ്റവാളി വികാസ് ദുബെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
, വെള്ളി, 10 ജൂലൈ 2020 (08:38 IST)
കാൺപൂർ: ഉത്തർപ്രദേശിൽ എട്ട് പൊലീസുകാരെ വെടിവച്ച് കൊലപ്പെടുത്തിയ കൊടും കുറ്റവാ:ളി വികാസ് ദുബെയെ രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നതിനിടെ പൊലീസ് കൊലപ്പെടുത്തി. വികാസ് ദുബെയെ മധ്യപ്രദേശിൽനിന്നും കാൺപൂരിലേയ്ക്ക് കൊണ്ടുവരുന്നതിനിടെ. അകമ്പടി വാഹനം അപകടത്തിൽപ്പെട്ടിരുന്നു, ഇതിനിടെ രക്ഷപ്പെടാൻ ശ്രമിയ്ക്കവെ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വികാസ് ദുബെ കൊല്ലപ്പെടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
 
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. പൊലീസുകാർക്കും പരിക്കേറ്റതായാണ് വിവരം. ഏഴുദിവസത്തെ തിരച്ചിലിനൊടുവിൽ ഉജ്ജയിനിലെ ക്ഷേത്രത്തിൽവച്ചാണ് വികാസ് ദുബെയ് പിടിയിലായത്. രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി വികാസ് ദുബെയുടെ രണ്ട് അനുയായികളും കൊല്ലപ്പെട്ടിരുന്നു. കസ്റ്റഡിയിൽനിന്നും രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ കാർത്തികേയ എന്ന കൂട്ടാളിയും മറ്റൊരു ഏറ്റുമുട്ടലിൽ ബബ്ബാ ദുബെ എന്ന കൂട്ടാളിയുമാണ് കൊല്ലപ്പെട്ടത്.
 
ഇതോടെ സംഘത്തിലെ ആറുപേർ കൊല്ലപ്പെട്ടു, 10 ലേറെ പേർ അറസ്റ്റിലായിട്ടുണ്ട്. 2001ൽ മുതിർന്ന ബിജെപി നേതാവ് സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിൽ വികാസ് ദുബെയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വെടിവയ്പ്പുണ്ടായത്. എട്ട് പൊലീസുകാർക്കാണ് ആക്രമണത്തിൽ ജീവൻ നഷ്ടമായത്. പൊലീസ് എത്തുന്നതായി ഛുബെയ്പുർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ അക്രമികൾക്ക് വിവരം നൽകിയിരുന്നു. സ്റ്റേഷൻ ഓഫീസർ വിനയ് തിവാരി ഉൾപ്പടെ 4 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂന്തുറയിൽനിന്നും നിരവധി പേർ പുറത്തേക്കുപോയി, കൂടുതൽ പ്രദേശങ്ങളിൽ രോഗവ്യാപന സാധ്യത