ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കും: മുഖ്യമന്ത്രി നിതീഷ് കുമാര്‍
സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.
ഓഗസ്റ്റ് ഒന്നാം തീയതി മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കും 125 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായിരിക്കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്. 1.67 കോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
അതേസമയം അടുത്ത മൂന്ന് വര്‍ഷത്തിനിടെ വീട്ടുടമകളുടെ അനുവാദത്തോടെ കെട്ടിടങ്ങളുടെ മുകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി നിതീഷ് കുമാര്‍ പറഞ്ഞു. അതിദരിദ്ര കുടുംബങ്ങളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സര്‍ക്കാര്‍ സൗജന്യമായി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഈ വര്‍ഷം അവസാനത്തോടെ ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇതിനിടെയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പുതിയ പദ്ധതികളുമായി രംഗത്തെത്തിയത്.