Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടിലുണ്ടായ തീപിടുത്തത്തില്‍ ബാലതാരം വീര്‍ ശര്‍മയും സഹോദരനും ശ്വാസം മുട്ടി മരിച്ചു

ടിവി ബാലതാരം വീര്‍ ശര്‍മ(8)യും 16കാരനായ സഹോദരന്‍ ഷോറിയ ശര്‍മയുമാണ് മരിച്ചത്.

veer sharma

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2025 (09:54 IST)
veer sharma
വീട്ടിലുണ്ടായാല്‍ തീപിടുത്തത്തില്‍ ബാലതാരം വീര്‍ ശര്‍മയും സഹോദരനും ശ്വാസം മുട്ടി മരിച്ചു. ടിവി ബാലതാരം വീര്‍ ശര്‍മ(8)യും 16കാരനായ സഹോദരന്‍ ഷോറിയ ശര്‍മയുമാണ് മരിച്ചത്. രാജസ്ഥാനിലെ കോട്ടയിലുള്ള വീട്ടില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്.
 
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. നടികൂടിയായ മാതാവ് റീത്ത മുംബൈയിലായിരുന്നു. കോച്ചിംഗ് സെന്റര്‍ അധ്യാപകനായ പിതാവ് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പുറത്തായിരുന്നു. ഈ സമയത്ത് സ്വീകരണ മുറിയില്‍ തീപിടുത്തം ഉണ്ടാവുകയും അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടികള്‍ ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് സംശയിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ വിളിക്കാം: 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസണ്‍ കണക്ട് സെന്റര്‍ ഉദ്ഘാടനം ഇന്ന്