Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളെ മുതല്‍ രാജ്യത്തെ മുഴുവന്‍ തീയേറ്ററുകള്‍ക്കും 100ശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാം

നാളെ മുതല്‍ രാജ്യത്തെ മുഴുവന്‍ തീയേറ്ററുകള്‍ക്കും 100ശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാം

ശ്രീനു എസ്

, ഞായര്‍, 31 ജനുവരി 2021 (10:51 IST)
നാളെ മുതല്‍ രാജ്യത്തെ മുഴുവന്‍ തീയേറ്ററുകള്‍ക്കും 100ശതമാനം സീറ്റുകളിലും കാണികളെ പ്രവേശിപ്പിക്കാം. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. കടുത്ത നിയന്ത്രണത്തില്‍ ഒക്ടോബര്‍ 15മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു.
 
നേരത്തേ തമിഴ്‌നാട് സര്‍ക്കാര്‍ തിയേറ്ററുകളില്‍ 100ശതമാനം സീറ്റുകളും ഉപയോഗപ്പെടുത്താനുള്ള തീരുമാനം എടുത്തത് കേന്ദ്രം തടഞ്ഞിരുന്നു. ഏഴുമാസമായി ദുരിതത്തിലായിരുന്ന തിയേറ്ററുകള്‍ക്ക് ഇത് ആശ്വാസമാകും. അതേസമയം കണ്ടെയിന്‍മെന്റ് സോണുകളില്‍ പഴയ നിയന്ത്രണങ്ങള്‍ ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്രത്തില്‍ ആദ്യമായി രഞ്ജി ട്രോഫി ഉപേക്ഷിച്ചു