Select Your Language

Notifications

webdunia
webdunia
webdunia
webdunia

സെപ്റ്റംബറില്‍ മോദി അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

അസംബ്ലിയില്‍ പങ്കെടുക്കാനാണ് മോദി അമേരിക്കയിലേക്ക് സെപ്റ്റംബര്‍ മാസത്തില്‍ പോകുന്നത്.

Trump Tariff, Union Cabinet, Tariff Imposition, India- USA,ട്രംപ് നികുതി, ഇന്ത്യ- അമേരിക്ക, കേന്ദ്രമന്ത്രിസഭ, താരിഫ്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 13 ഓഗസ്റ്റ് 2025 (11:47 IST)
സെപ്റ്റംബര്‍ മാസത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകും. ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനാണ് മോദി അമേരിക്കയിലേക്ക് സെപ്റ്റംബര്‍ മാസത്തില്‍ പോകുന്നത്. കൂടാതെ തിരുവാ വിഷയത്തില്‍ പരിഹാരം കാണാന്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ട്രംപിനെ കൂടാതെ യുക്രെന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും. ന്യൂയോര്‍ക്കില്‍ വച്ചാണ് ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലി നടക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ മോദി ട്രംപ് കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ വച്ച് നടന്നിരുന്നു. അതേസമയം പാക് സൈനിക മേധാവി അസിം മുനീര്‍ സ്യൂട്ട് ധരിച്ച ഒസാമ ബിന്‍ ലാദനാണെന്ന് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍. മുനീറിന്റെ സമീപകാല പരാമര്‍ശങ്ങള്‍ ഭീകര സംഘടനയായ ഐഎസിനെ ഓര്‍മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മണ്ണില്‍ ഇന്ത്യക്കെതിരെ അസിം മുനീര്‍ ആണവ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് മൈക്കല്‍ റൂബിന്‍ പ്രതികരിച്ചത്. അമേരിക്കന്‍ മണ്ണില്‍ വച്ചുള്ള പാക്കിസ്ഥാന്റെ ഭീഷണി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം മുനീറിന്റെ ഭീഷണിയെ ഇന്ത്യ അപലപിച്ചു. അമേരിക്കന്‍ മണ്ണില്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയതിനെയും ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചു. അതേസമയം 1971ലെ യുദ്ധം മുതല്‍ ഓപ്പറേഷന്‍ സിന്ധൂര്‍ വരെ പാക്കിസ്ഥാനെ നേരിട്ടത് എങ്ങനെ എന്നുള്ള വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിന്റെ ഇതുവരെ പുറത്തുവിടാത്ത ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പാക്കിസ്ഥാനിലെയും കാശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണത്തിന്റെ കാഴ്ചയാണ് വ്യോമസേന പങ്കുവെച്ച വീഡിയോയിലുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലപ്പുഴയില്‍ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍