പോക്സോ കേസുകളിലെ വിവാദ വിധികളിലൂടെ ശ്രദ്ധേയയായ ബോംബെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പുഷ്പ വി. ഗനേഡിവാലയെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു. ശരീരത്തിൽ നേരിട്ട് സ്പർശിക്കാതെ മോശം രീതിയിൽ പിടിക്കുന്നത് ലൈംഗിക പീഡനമാകില്ലെന്നടക്കമുള്ള ഇവരുടെ ഉത്തരവുകൾ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നാംഗ കൊളീജിയമാണ് ജസ്റ്റിസ് ഗനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനായി ജനുവരി 20-ന് കേന്ദ്ര സര്‍ക്കാരിനയച്ച ശുപാർശ തിരിച്ചുവിളിച്ചത്. ഒരാഴ്‌ച്ചക്കിടെ 3 പോക്‌സോ കേസുകളിൽ ഇവർ പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.പെൺകുട്ടിയുടെ കൈകളിൽ പിടിച്ചാലും പ്രതി പാന്റ്സിന്റെ സിപ് തുറന്നാലും പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്ന വിധിയും പുഷ്പ വി. ഗനേഡിവാല തന്നെയാണ് പുറപ്പെടുവിച്ചത്.