Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർഷക സമരത്തിന് പിന്തുണ: സെലിബ്രിറ്റികളുടെ പ്രതികരണം ഉത്തരവാദിത്തമില്ലാത്തതെന്ന് കേന്ദ്രസർക്കാർ

കർഷക സമരത്തിന് പിന്തുണ: സെലിബ്രിറ്റികളുടെ പ്രതികരണം ഉത്തരവാദിത്തമില്ലാത്തതെന്ന് കേന്ദ്രസർക്കാർ
, ബുധന്‍, 3 ഫെബ്രുവരി 2021 (16:02 IST)
കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ ഡൽഹിയിൽ നടത്തുന്ന പ്രക്ഷോഭത്തിൽ പിന്തുണ നൽകിയ സെലിബ്രിറ്റികളെ വിമർശിച്ച് കേന്ദ്രം. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രമുഖര്‍ നടത്തിയ പ്രതികരണങ്ങള്‍ കൃത്യതയില്ലാത്തതും ഉത്തരവാദിത്തരഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവന ഇറക്കി. അന്തർദേശീയ രംഗത്തെ പ്രമുഖർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.
 
നിക്ഷിപ്ത താല്‍പര്യക്കാരായ ചിലര്‍ അവരുടെ അജണ്ടകള്‍ പ്രതിഷേധക്കാരില്‍ അടിച്ചേല്‍പ്പിക്കാനും അവരെ വഴിതെറ്റിക്കാനും ശ്രമിക്കുന്നു. ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്ട്ര പിന്തുണ നേടാന്‍ ഈ നിക്ഷിപ്ത താല്‍പര്യക്കാര്‍ ശ്രമിക്കുന്നു. ഇത്തരക്കാരുടെ പ്രേരണമൂലമാണ് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കപ്പെട്ട സംഭവമുണ്ടായത്. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്‌താവനയിൽ പറയുന്നു.
 
ഇന്ത്യയിലെ വളരെ ചെറിയ വിഭാഗം കര്‍ഷകര്‍ക്കു മാത്രമാണ് കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് ധാരണയുള്ളത്.സെലിബ്രിറ്റികളും മറ്റും പുറത്തുവിടുന്ന വൈകാരികമായ സോഷ്യല്‍ മീഡിയ ഹാഷ്ടാഗുകളും കമന്റുകളും കൃത്യതയുള്ളതോ ഉത്തരവാദിത്തബോധത്തോടെയുള്ളതോ അല്ല. പുതിയ നിയമങ്ങൾ കർഷകർക്ക് കൂടുതൽ വിശാലമായ വിപണി ഇടപെടലുകള്‍ സാധ്യമാക്കുന്നതാണെന്നും കാര്‍ഷികമേഖലയ്ക്ക് അത് സാമ്പത്തികവും പാരിസ്ഥിതികവുമായ സുസ്ഥിരത പ്രദാനംചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രൈസ്തവ നാടാർ വിഭാഗവും ഇനി ഒബിസിയിൽ: മന്ത്രിസഭാ തീരുമാനം