വന്ദേ ഭാരതിന്റെ സുരക്ഷയില്‍ ആശങ്ക: പശുവിനെ ഇടിച്ചാല്‍ പോലും പാളം തെറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്
സേഫ്റ്റി കമ്മീഷണറാണ് അതിവേഗ തീവണ്ടിയായ വന്ദേ ഭാരതത്തിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചത്
വന്ദേ ഭാരതിന്റെ സുരക്ഷയില്‍ ആശങ്ക. പശുവിനെ ഇടിച്ചാല്‍ പോലും പാളം തെറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. സേഫ്റ്റി കമ്മീഷണറാണ് അതിവേഗ തീവണ്ടിയായ വന്ദേ ഭാരതത്തിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സേഫ്റ്റി കമ്മീഷണര്‍ റെയില്‍വേ മന്ത്രാലയത്തിന് നല്‍കി.
160 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാവുന്ന വന്ദേ ഭാരത് റെയില്‍വേ പാണത്തിന് കുറുകെ പോകുന്ന പശുവിനെ ഇടിച്ചാല്‍ പോലും പാളം തെറ്റാന്‍ സാധ്യതയുണ്ടെന്നും മറ്റ് എക്‌സ്പ്രസ് തീവണ്ടിക്ക് മുന്നില്‍ ലോക്കോ മോട്ടിവ് എന്‍ജിന്‍ ഉള്ളതിനാല്‍ തന്നെ അവ സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം വന്ദേ ഭാരത് തീവണ്ടി സര്‍വീസ് തുടങ്ങുമ്പോള്‍ തന്നെ പാളങ്ങള്‍ക്ക് ഇരുവശവും കോണ്‍ക്രീറ്റ് വേലികള്‍ നിര്‍മ്മിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചിരുന്നു എന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പലയിടത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ 3000 കിലോമീറ്റര്‍ കോണ്‍ക്രീറ്റ് വേലി കെട്ടി എന്നും അറിയിച്ചിട്ടുണ്ട്.