Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ഉത്തരപേപ്പറിൽ 500 രൂപയും അപേക്ഷയും!

Students bribing invigilators Karnataka

അഭിറാം മനോഹർ

, തിങ്കള്‍, 21 ഏപ്രില്‍ 2025 (13:44 IST)
ബെംഗളുരു: എസ്എസ്എല്‍സി പരീക്ഷയ്ക്ക് വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയ്‌ക്കൊപ്പം മൂല്യനിര്‍ണയം നടത്തുന്ന ടീച്ചര്‍ക്ക് 500 രൂപയും ഉത്തരകടലാസിനൊപ്പം വെച്ച് വിദ്യാര്‍ഥി. കര്‍ണാടകയിലെ ബെലഗാവി ചിക്കോഡിയിലെ മൂല്യനിര്‍ണയ ക്യാമ്പിലാണ് അധ്യാപകന് 500 രൂപയും അഭ്യര്‍ഥനയും ഉത്തരകടലാസിനൊപ്പം ലഭിച്ചത്. 
 
പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സാര്‍ സഹായിക്കണം. എന്റെ പ്രണയം നിങ്ങളുടെ കയ്യിലാണ്. പരീക്ഷ ജയിച്ചാല്‍ മാത്രമെ എന്റെ പ്രണയം മുന്നോട്ട് പോവുകയുള്ളു, തോറ്റാല്‍ കാമുകി എന്നെ വിട്ട് പോകും. സാറിന് ചായ കുടിക്കാനായി 500 രൂപ ഇതിനൊപ്പം വെയ്ക്കുന്നു. എങ്ങനെയെങ്കിലും വിജയിപ്പിക്കണം. പ്ലീസ് എന്നായിരുന്നു വിദ്യാര്‍ഥിയുടെ അപേക്ഷ. അതേസമയം പരീക്ഷ ജയിച്ചില്ലെങ്കില്‍ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ച് അയക്കുമെന്ന് സന്ദേശവും ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ അഭ്യര്‍ഥനകള്‍ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അടുത്തമാസം ആദ്യവാരമാണ് എസ്എസ്എല്‍സി പരീക്ഷഫലം പ്രസിദ്ധീകരിക്കുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലഹരി ഉപയോഗിക്കുന്ന സിനിമ താരങ്ങള്‍ ആരൊക്കെ? വിവരങ്ങള്‍ ശേഖരിച്ച് പൊലീസ്, മുഖം നോക്കാതെ നടപടി