Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ പ്രസിഡന്റ് ജൂണിൽ: തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുമെന്ന് പ്രവർത്തക സമിതി

പുതിയ പ്രസിഡന്റ് ജൂണിൽ: തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കുമെന്ന് പ്രവർത്തക സമിതി
, വെള്ളി, 22 ജനുവരി 2021 (16:15 IST)
എഐസിസിയുടെ പുതിയ പ്രസിഡന്റിനെ ജൂണിൽ പ്രഖ്യാപിക്കുമെന്ന് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. മെയ് മാസത്തിൽ സംഘടനാ തിരെഞ്ഞെടുപ്പ് നടത്തുമെന്ന് പ്രവർത്തകസമിതി യോഗതീരുമാനങ്ങൾ വിശദീകരിക്കവെ വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.
 
നിയമസഭാ തിരെഞ്ഞെടുപ്പിനെ ബാധികാത്ത രീതിയിൽ മെയ് മാസത്തിൽ സംഘടനാ തിരെഞ്ഞെടുപ്പ് നടത്തും.സോണിയാ ഗാന്ധി അനാരോഗ്യം മൂലം മാറി നിൽക്കുന്ന സാാചര്യത്തിൽ നിയമസഭാ തിരെഞ്ഞെടുപ്പിന് മുൻപ് തന്നെ സംഘടനാ തിരെഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
 
ലോക്‌സഭാ തിരെഞ്ഞെ‌ടുപ്പിലെ തിരിച്ചടിയെ തുടർന്ന് രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞതോടെയാണ് സോണിയ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റത്. രാഹുൽ ഗാന്ധി തന്നെ വീണ്ടും പദവിയിലെത്തണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണെങ്കിലും നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് പ്രസിഡന്റ് വരട്ടെ എന്ന നിലപാടിലാണ് രാഹുൽ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്നെ മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളിയെന്ന പെണ്‍കുട്ടിയുടെ പരാതി വ്യാജമെന്ന് പൊലീസ്