Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാർട്ടിയിലെ എതിരാളികളെ ഇല്ലാതാക്കാൻ കൂടോത്രം നടത്തി: കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ

പാർട്ടിയിലെ എതിരാളികളെ ഇല്ലാതാക്കാൻ കൂടോത്രം നടത്തി: കോൺഗ്രസ് നേതാവിന് സസ്‌പെൻഷൻ
, ഞായര്‍, 6 ഫെബ്രുവരി 2022 (15:02 IST)
അഹമ്മദാബാദ്: പാർട്ടിയിലെ എതിരാളികളെ ഇല്ലാതാക്കാൻ ദുർമന്ത്രവാദിനിയെ സമീപിച്ചതിന് കോൺഗ്രസ് കോർപ്പറേഷൻ കൗൺസിലറെ പാർട്ടിയിൽനിന്ന് താത്കാലികമായി പുറത്താക്കി. അഹമ്മദാബാദിലെ ഡാനിലിംഡാ കൗൺസിലർ ജമനാബെൻ വഗഡയ്ക്കെതിരെയാണ് നടപടി.
 
ഇദ്ദേഹം ദുർമന്ത്രവാദിനിയുമായി ജമനാബെൻ സംസാരിക്കുന്നതിന്റെ ശബ്ദസന്ദേശം ചാനലുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.പാർട്ടിയിൽ തന്റെ എതിരാളികളായ എം.എൽ.എ. ശൈലേഷ് പർമാർ, പ്രതിപക്ഷനേതാവ് ഷെഹസാദ് ഖാൻ പഠാൻ എന്നിവരെ ഇല്ലാതാക്കണമെന്ന് ഇയാൾ മന്ത്രവാദിയോട് ആവശ്യപ്പെടുന്നുണ്ട്. പൊതുജനങ്ങൾക്കിടയിൽ പാർട്ടിയുടെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിച്ചതിനാണ് പുറത്താക്കൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിൽവർ ലൈൻ പദ്ധതി സാമ്പത്തികമായി പ്രായോഗികമാണോയെന്ന് സംശയമെന്ന് റെയിൽവേ