സോണിയ ഗാന്ധിയുടെ പിൻഗാമിയായി പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടികൾക്ക് കോൺഗ്രസിൽ തുടക്കമായി. പാർട്ടിയിൽ നേതാക്കളെ നിയമിക്കുന്ന പതിവ് നിർത്തണമെന്നും എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് നേരത്തെ കത്തയച്ചിരുന്നു.
കത്തയച്ച നേതാക്കൾക്കെതിരെ രാഹുൽ ഗാന്ധിയുൾപ്പടെയുള്ള നേതാക്കൾ രംഗത്ത് വന്നെങ്ക്ഇലും അവർ നിർദേശിച്ചത് പോലെ സംഘടനാ തിരഞ്ഞെടുപ്പിലേക്ക് പാർട്ടി നീങ്ങുകയാണെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വൻ പരാജയത്തെ തുടർന്ന് രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞതോടെയാണ് ഇടക്കാല അധ്യക്ഷയായി സോണിയ ചുമതലയേറ്റത്. എന്നാൽ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് അനിശ്ചിതമായി നീലുന്ന സാഹചര്യത്തിലാണ് ഗുലാം നബി ആസാദ് ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയച്ചത്.