ബിജെപിയെപ്പോലെ നുണകള്‍ പറഞ്ഞ് വിജയിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി; സത്യത്തിനു വേണ്ടി എല്ലാവരും എന്നും നിലകൊള്ളണം

ബിജെപി ഇന്ത്യന്‍ ഭരണഘടനക്ക് ഭീഷണിയാണെന്ന് രാഹുല്‍ ഗാന്ധി

വ്യാഴം, 28 ഡിസം‌ബര്‍ 2017 (15:50 IST)
നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയെ തകര്‍ക്കുന്നതിനുള്ള ബിജെപിയുടെ ശ്രമം അപകടകരമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യം ചതിവലയില്‍ കുടുങ്ങി കിടക്കുകയാണ്. കള്ളങ്ങളെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉപയോഗിക്കുകയെന്നതാണ് ബിജെപിയുടെ അടിസ്ഥാന ആശയം. എന്നാൽ സത്യത്തെ വിട്ടുകൊടുക്കരുത്. സത്യത്തിനു വേണ്ടി എല്ലാവരും എന്നും നിലകൊള്ളണമെന്നും  കോണ്‍ഗ്രസ് സ്ഥാപക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 
 
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുണ്ടാകാം, പക്ഷേ നുണകള്‍ പറഞ്ഞ് വിജയിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനയില്‍ ഭേദഗതി വരുത്തണമെന്നും മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍നിന്ന് നീക്കംചെയ്യുമെന്നുമുള്ള ഹെഗ്ഡെയുടെ പരാമര്‍ശത്തോട് പ്രതികരിക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്
 
ഹെഗ്ഡെയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന പ്രതിപക്ഷം പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഹെഗ്ഡെയെ മന്ത്രിസഭയില്‍നിന്ന് നീക്കംചെയ്യണമെന്നും അവര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘പാര്‍വതിയുടെ അഭിപ്രായ പ്രകടനത്തില്‍ തെറ്റില്ല, വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടപെടേണ്ടവര്‍ ഇടപെട്ട് പ്രശ്നം തീര്‍ക്കണമായിരുന്നു’: എകെ ബാലന്‍