Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് പാചകവാതക വില കൂട്ടി, ഗാർഹിക സിലിണ്ടറിന് 25.50 രൂപ വർധിക്കും

പാചകവാതകം
, ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (08:48 IST)
രാജ്യത്ത് പാചകവതക സിലിണ്ടറിന്റെ വില ഈ മാസവും വർദ്ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വര്‍ധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സിലിണ്ടറിന് 892 രൂപയായി. 15 ദിവസത്തിനുള്ളിൽ ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് ഉയർന്നത്.
 
തുടർച്ചയായി മൂന്നാം മാസമാണ് പാചകവാതക വില ഉയരുന്നത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലും വില വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം നാല് രൂപ കുറച്ച വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 73.50 രൂപയുടെ വർധനവോടെ 1692.50 രൂപയാണ് പുതിയ സിലിണ്ടറിന് നൽകേണ്ടതായി വരിക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാലവർഷം അവസാന പാദത്തിലേക്ക്: മഴയിൽ 22 ശതമാനത്തിന്റെ കുറവ്