Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാല് മാസങ്ങൾക്കുള്ളിൽ കൊവിഡ് വാക്‌സിൻ വിതരണത്തിന് തയ്യാറാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

നാല് മാസങ്ങൾക്കുള്ളിൽ കൊവിഡ് വാക്‌സിൻ വിതരണത്തിന് തയ്യാറാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
, വ്യാഴം, 19 നവം‌ബര്‍ 2020 (16:44 IST)
അടുത്ത മൂന്ന്- നാല് മാസത്തിനുള്ളിൽ തന്നെ കൊവിഡ് വാക്‌സിൻ വിത്രണം സാധ്യമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. മുൻഗണന പ്രകാരമായിരിക്കും 135 കോടി ഇന്ത്യക്കാർക്കും ഇത് നൽകുകയെന്നും അദ്ദേ‌ഹം കൂട്ടിച്ചേർത്തു.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഒരു വെബിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
 
വാക്‌സിൻ തയ്യാറായാൽ ആരോഗ്യ പ്രവർത്തകരടക്കമുള്ള കോവിഡ് പോരാളികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിൽ സ്വാഭാവികമായ മുൻഗണന നൽകും. വാക്‌സിൻ എല്ലാവരിലേക്കും എത്തിക്കുന്നത് ആസൂത്രണം ചെയ്യുന്നതിനായി ഒരു ഇ-വാക്സിൻ ഇന്റലിജൻസ് പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്. 2021 നമുക്കെല്ലാവർക്കും മികച്ച വർഷമായിരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓരോ മിനിറ്റിലും കൊവിഡ് ഒരു അമേരിക്കക്കാരന്റെ ജീവനെടുക്കുന്നു, ഇനിയും വഷളാകുമെന്ന് മുന്നറിയിപ്പ്