പഞ്ചാബിൽ കോവിഡ് സ്ഥിരീകരിച്ച രോഗി മരിച്ചു, രാജ്യത്ത് നാലാമത്തെ കോവിഡ് മരണം

വ്യാഴം, 19 മാര്‍ച്ച് 2020 (17:40 IST)
പഞ്ചാബിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 72 കാരൻ മരിച്ചു, ഇതോടെ കോവിഡ് ബാധയെ തുടർന്ന് രാജ്യത്തെ മരണം നാലായി. ഇദ്ദേഹം ഇറ്റലി വഴി ജർമനിയിലേക്ക് യാത്ര ചെയ്തിരുന്നു. ഇതിനു ശേഷം പഞ്ചാബിൽ തിരികെയെത്തിയതോടെയാണ് രോഗം സ്ഥിരീകരിച്ചത്. 
 
പ്രമേഹവും ഹൃദയ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നതിനാൽ ബുധനാഴ്ച തന്നെ രോഗിയുടെ നില ഗുരുതരമായി മാറിയിരുന്നു. ചികിത്സയിൽരിക്കെ ബംഗ്‌ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വച്ചായിരുന്നു മരണം. കർണാടകയിലെ കൽബുർഗിയിലാണ് രാജ്യത്ത് ആദ്യ കോവിഡ് 19 മരണം റിപ്പോർട്ട് ചെയ്തത്. പിന്നീട്, ഡൽഹിയിലും മഹാരാസ്ട്രയിലും ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊറോണയെ കൊല്ലാൻ ഉച്ചവെയിൽ കൊണ്ടാൽ മതി, വിചിത്രവാദവുമായി കേന്ദ്ര ആരോഗ്യ സഹമന്ത്രി