രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൊറോണയെ അകറ്റാൻ വിചിത്ര ഉപദേശവുമായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ സഹമന്ത്രി അശ്വിനി ചൗബെ. ദിവസവും 15 മിനിറ്റ് നേരം ഉച്ചവെയിൽ കൊണ്ടാൽ കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്നാണ് കേന്ദ്രമന്ത്രിയുടെ കണ്ടെത്തൽ.
രാവിലെ 11നും ഉച്ചകഴിഞ്ഞ് രണ്ടിനും ഇടയിൽ 15 മിനിറ്റ് നേരം സൂര്യപ്രകാശമേൽക്കുകയാണെങ്കിൽ വിറ്റാമിൻ ഡിയുടെ അളവ് മെച്ചപ്പെടും.ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കൊറോണ വൈറസ് പോലെയുള്ള വൈറസുകളെ കൊല്ലുകയും ചെയ്യും.ചൗബ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.അര്‍ബുദചികിത്സയ്ക്ക് ഗോമൂത്രം ഫലപ്രദമാണെന്നും നേരത്തെ അശ്വിനി ചൗബെ അഭിപ്രായപ്പെട്ടിട്ടുണ്ട്.