Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ചുമയ്ക്കുള്ള മരുന്നുകള്‍ നല്‍കരുത്; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

രോഗികളായ കുഞ്ഞുങ്ങള്‍ക്ക് മരുന്ന് ഇതര രീതികളായിരിക്കണം ആദ്യം നല്‍കേണ്ടതെന്ന് മന്ത്രാലയം പറയുന്നു.

Cough medicines

സിആര്‍ രവിചന്ദ്രന്‍

, ശനി, 4 ഒക്‌ടോബര്‍ 2025 (09:07 IST)
രണ്ടു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ചുമയ്ക്കുള്ള മരുന്നുകള്‍ നല്‍കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. രോഗികളായ കുഞ്ഞുങ്ങള്‍ക്ക് മരുന്ന് ഇതര രീതികളായിരിക്കണം ആദ്യം നല്‍കേണ്ടതെന്ന് മന്ത്രാലയം പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ചുമ മരുന്നു കഴിച്ച കുട്ടികള്‍ മരിച്ചെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത്.
 
ഈ മരുന്നുകളുടെ ഉപയോഗം ക്ലിനിക്കല്‍ പരിശോധനയ്ക്കും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ക്കും ശേഷം കഴിച്ചാല്‍ മതിയെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കി മാത്രം ഉപയോഗിക്കണമെന്നും മരുന്ന് നിര്‍ദ്ദേശിക്കുന്നെങ്കില്‍ സ്വകാര്യസ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിര്‍ദ്ദേശത്തില്‍ പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പില്‍ കേന്ദ്രം വ്യക്തമാക്കി. 
 
അതേസമയം മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികള്‍ മരിച്ച സംഭവത്തില്‍ പരിശോധിച്ച കഫ് സിറപ്പുകള്‍ക്ക് പ്രശ്‌നങ്ങളില്ലെന്ന് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കി. സിറപ്പുകളില്‍ വൃക്ക തകരാറിന് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്താനായില്ല. കുട്ടികളുടെ മരണങ്ങള്‍ക്ക് കാരണം സിറപ്പുകളാണെന്ന് ആരോപണമുയര്‍ന്നതോടെയാണ് വിവിധ ഏജന്‍സികള്‍ പരിശോധന നടത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രംപിന്റെ സമാധാന പദ്ധതിയില്‍ അനുകൂല നിലപാടുമായി ഹമാസ്