Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയക്കൊടിയുയര്‍ത്തി വീണ്ടും ഐഎസ്ആർഒ; ജിസാറ്റ് 6 - എ വിക്ഷേപണം വിജയം

വിജയക്കൊടിയുയര്‍ത്തി വീണ്ടും ഐഎസ്ആർഒ; ജിസാറ്റ് 6 - എ വിക്ഷേപണം വിജയം

വിജയക്കൊടിയുയര്‍ത്തി വീണ്ടും ഐഎസ്ആർഒ; ജിസാറ്റ് 6 - എ വിക്ഷേപണം വിജയം
ചെന്നൈ , വ്യാഴം, 29 മാര്‍ച്ച് 2018 (17:53 IST)
വാർത്താവിനിമയത്തിലെ വൻകുതിപ്പിനായി ഐഎസ്ആർഒ നിർമ്മിച്ച ഏറ്റവും പുതിയ ഉപഗ്രഹം ജിസാറ്റ് 6 - എ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. വാര്‍ത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുകയാണ് ജിസാറ്റ് 6 എ യിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
 
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വൈകിട്ട് 4.56നാണ് ഉപഗ്രഹവും വഹിച്ച് ജിഎസ്എല്‍വി മാര്‍ക്ക് ടു കുതിച്ചുയർന്നത്. 
 
വിക്ഷേപിച്ച് 17 മിനിട്ടിനുള്ളില്‍ 35,975 കിലോമീറ്റര്‍ അകലെയുള്ള താല്‍കാലിക ഭ്രമണപഥത്തില്‍ ജിഎസ്എല്‍വി മാര്‍ക് 2 ഉപഗ്രഹത്തെ എത്തിക്കും.
 
തുടര്‍ന്ന് ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഭൂമിയിലെ കണ്‍ട്രോള്‍ റൂം ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന ചെറിയ റോക്കറ്റുകള്‍ ജ്വലിപ്പിച്ച് ഉപഗ്രഹത്തെ 36,000 കിലോമീറ്റര്‍ അകലെയുള്ള അന്തിമ ഭ്രമണപഥത്തില്‍ എത്തിക്കും.
 
ഐഎസ്ആർഒയുടെ ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എൽവിയുടെ പരിഷ്ക്കരിച്ച മാർക്ക് 2 (എഫ് - 8 ) ഉപയോഗിച്ചാണ് വിക്ഷേപണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയേയും മോഹന്‍ലാലിനേയും രൂക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരന്‍ തമ്പി വീണ്ടും!