മലയാളികളെ പരിഹസിച്ച് റസൂല്‍ പൂക്കുട്ടി, “ജനതാ കര്‍ഫ്യൂ അവര്‍ക്ക് മനസിലാകില്ല, കൂടുതല്‍ മദ്യം കരുതാന്‍ അവരെ അനുവദിക്കൂ...”

ജോര്‍ജി സാം

വെള്ളി, 20 മാര്‍ച്ച് 2020 (19:25 IST)
മലയാളികളെ പരിഹസിച്ച് റസൂല്‍ പൂക്കുട്ടി. മലയാളികള്‍ക്ക് ജനതാ കര്‍ഫ്യൂ എന്താണെന്ന് മനസിലാകില്ലെന്നും ഞായറാഴ്‌ച ഹര്‍ത്താല്‍ ആണെന്ന് പറയുന്നതാണ് അവര്‍ക്ക് മനസിലാകുകയെന്നും റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്‌തു.
 
“പ്രിയപ്പെട്ട പ്രധാനമന്ത്രി, മലയാളികള്‍ക്ക് ജനതാ കര്‍ഫ്യൂ എന്നുപറഞ്ഞാല്‍ മനസിലാകില്ല. അവരോട് ഞായറാഴ്‌ച ഹര്‍ത്താലാണെന്ന് പറഞ്ഞുനോക്കൂ. മദ്യം കൂടുതലായി കരുതാന്‍ അവരെ അനുവദിക്കൂ” - എന്നാണ് റസൂല്‍ പൂക്കുട്ടി ട്വിറ്ററില്‍ കുറിച്ചത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൊച്ചിയിൽ 5 വിദേശസഞ്ചാരികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു