Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

പത്തനംതിട്ടയില്‍ വിഷുവിന് മുന്നോടിയായി ഗതാഗതത്തിരക്ക്; പൊലീസിന് തലവേദന

Vishu

അനിരാജ് എ കെ

പത്തനംതിട്ട , തിങ്കള്‍, 13 ഏപ്രില്‍ 2020 (17:37 IST)
വിഷുവിന് മുന്നോടിയായി പത്തനംതിട്ട ജില്ലയില്‍ ഗതാഗതക്കുരുക്ക് ഏറിയതോടെ പൊലീസും കഷ്ടത്തിലായി. കൊവിഡ് രോഗബാധ പടരുന്ന സാഹചര്യത്തില്‍ വിഷുവിനോടനുബന്ധിച്ച് ഇത്തരമൊരു പ്രതിസന്ധി മുന്നില്‍ കണ്ട് ഒരുക്കങ്ങള്‍ ചെയ്തിരുന്നങ്കിലും പ്രതീക്ഷിച്ചതിലും വലിയ തിരക്കാണ് ജില്ലയില്‍ അനുഭവപ്പെട്ടത്.
 
ജില്ലയില്‍ ഇന്നലെ ഒരാള്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടും ജില്ലയില്‍ ഉയര്‍ന്ന തരത്തിലുള്ള നിയമ ലംഘന കേസുകളാണ് റിപ്പോര്‍ട്ടുചെയ്യുന്നത്. ഇത്തരത്തില്‍ ശനിയാഴ്ച മാത്രം 403 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയ ചിറ്റാര്‍ സ്വദേശിക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചയാള്‍ എത്തിയ വിമാനത്തിലുണ്ടായിരുന്ന വ്യക്തിയാണ് ഇദ്ദേഹം.
 
സംസ്ഥാനത്ത് നിലവില്‍ കൊവിഡ് വ്യാപനം കുറഞ്ഞുവരുകയാണെങ്കിലും ആഘോഷദിവസങ്ങളില്‍ ആളുകള്‍ പ്രകടിപ്പിക്കുന്ന അനാസ്ഥ സര്‍ക്കാരിനും പൊലീസിനും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൻ ഗോപിനാഥനെതിരെ ഗുജറാത്ത് പോലീസ് കേസെടുത്തു