രാജ്യത്ത് 21 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ കൂടുതൽ പ്രതിരോധപ്രവർത്തനങ്ങളുമായി ആരോഗ്യമന്ത്രാലയം. ഇന്നലെ മാത്രം രാജ്യത്ത് 194 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രാലയം നടപടികൾ ഊർജിതമാക്കുന്നത്. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് ആശുപത്രികൾ ത്വരിതഗതിയിൽ യാഥാർത്ഥ്യമാക്കും.17 സംസ്ഥാനങ്ങൾ നടപടികൾ തുടങ്ങികഴിഞ്ഞതായാണ് റിപ്പോർട്ട്.ഇന്നലെ മാത്രം 194 കേസുകൾ റിപ്പോർട്ട് ചെയ്‌ത് സാഹചര്യത്തിൽ അമിത് ഷാ ഉന്നത തല യോഗം വിളിച്ചു.
ഇതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ സംഭാവനകൾ എത്തി തുടങ്ങിയിട്ടുണ്ട്. ബിസിസിഐ ഇന്നലെ 51 കോടി രൂപ സംഭാവന നൽകി.ടാറ്റാ ഗ്രൂപ്പ് ഇന്നലെ 1500 കോടി രൂപ വഗ്‌ദാനം ചെയ്‌തിരുന്നു.