Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് ആശ്വാസം: ട്രാൻസ്‌ജെൻഡേഴ്‌സിന് 4,000 രൂപയും അരിയും നൽകുമെന്ന് തമിഴ്‌നാട് സർക്കാർ

കൊവിഡ് ആശ്വാസം: ട്രാൻസ്‌ജെൻഡേഴ്‌സിന് 4,000 രൂപയും അരിയും നൽകുമെന്ന് തമിഴ്‌നാട് സർക്കാർ
, വെള്ളി, 18 ജൂണ്‍ 2021 (14:21 IST)
ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്യത്ത ട്രാൻസ്ജെൻഡേഴ്സിന് കൊവിഡ് ദുരിതാശ്വാസ സഹായം നൽകുമെന്ന് തമിഴ്‌നാട് സർക്കാർ ചെന്നൈ ഹൈക്കോടതിയെ അറിയിച്ചു.
 
റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയില്ലെങ്കിലും റേഷൻ കടകൾ വഴി ഇവർക്കാവശ്യമായ അരിയുൾപ്പടെയുള്ള സാധനങ്ങളും 4,000 രൂപ ധനസഹായവും നൽകുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്. അതേസമയം സബ്സിഡി പദ്ധതി ദുരുപയോഗം ചെയ്യാതിരിക്കാൻ ശ്രദ്ധപുലർത്തണമെന്നും സഹായം ലഭിച്ചവരുടെ പേരും വിലാസവും നൽകണമെന്നും കോടതി അറിയിച്ചു.
 
നേരത്തെ ട്രാൻസ്ജെൻഡേഴ്സിന് 4,000 രൂപ ധനസഹായം നല്‍കുന്നത് പരിഗണിക്കാന്‍ മദ്രാസ് ഹൈക്കോടതി സർക്കാരിനോട് നിർദേശം നൽകിയിരുന്നു. തൂത്തുക്കുടിയിലെ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ഗ്രേസ് ബാനു നല്‍കിയ ഹരജിയിലാണ് നടപടി. കൊവിഡ് കാലത്ത് തമിഴ്‌നാട്ടിലെ 50,000ത്തോളം ട്രാൻസ്‌ജൻഡേഴ്‌സ് വ്യക്തികൾക്ക് ഉപജീവനം നഷ്ടമായതായി ഗ്രേസ് ഹർജിയിൽ ചൂണ്ടികാണിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദ്യ ദിനം ബെവ്‌കോ ഔട്ട്‌ലറ്റുകൾ വഴി വിറ്റത് 52 കോടിയുടെ മദ്യം