Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത് 204 കൊവിഡ് മരണം, രോഗബാധിതരുടെ എണ്ണം 2 ലക്ഷത്തിനോട് അടുക്കുന്നു

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത് 204 കൊവിഡ് മരണം, രോഗബാധിതരുടെ എണ്ണം 2 ലക്ഷത്തിനോട് അടുക്കുന്നു
ന്യൂ‌ഡൽഹി , ചൊവ്വ, 2 ജൂണ്‍ 2020 (10:23 IST)
ന്യൂ‌ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8171 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,98,706 ആയി ഉയർന്നു. തിങ്കളാഴ്ച മാത്രം 204 പേരാണ്  കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5598 ആയി ഉയർന്നു. നിലവിൽ 97,581 പേരാണ് ചികിത്സയിലുള്ളത്. 95,526 പേരുടെ രോഗം ഭേദമായി.
 
മഹാരാഷ്ട്രയിൽ ഇന്നലെ 2,361 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.മഹാരാഷ്ട്രയിൽ മാത്രം 70000ത്തിലധികം കൊവിഡ് കേസുകളാണുള്ളത് ഇതിൽ 40,000 കേസുകളും മുംബൈയിലാണ്.ഇതുവരെ 2,362 പേരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരണപ്പെട്ടത്.അതേസമയം തമിഴ്‌നാട്ടിലും കൊവിഡ് ബാധ രൂക്ഷമാണ്. റ്റുടർച്ചയായ രണ്ടാം ദിവസവും തമിഴ്‌നാട്ടിൽ ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്ഠു. 23,495 പേർക്കാണ് തമിഴ്‌നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. 184 പേർ തമിഴ്‌നാട്ടിൽ മാത്രം കൊവിഡ് ബാധിച്ച് മരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണ്‍ലൈനില്‍ പഠിപ്പിക്കുന്ന അധ്യാപകരെ അവഹേളിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേരളാ പൊലീസ്