Publish Date: Sat, 10 Oct 2020 (10:27 IST)
Updated Date: Sat, 10 Oct 2020 (10:30 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 73,272 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 926 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപെട്ടത്. 69,79,424 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 8,83,185 പേര്‍ നിലവില്‍ ചികിത്സയിലാണ്. അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,07,416 ആയി.
ലോകത്ത് യുഎസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത് ഇന്ത്യയിലാണ്. അതേസമയം മരണത്തിന്റെ കാര്യത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.