Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌കൂളുകള്‍ തുറക്കേണ്ടത് പുതുതലമുറയുടെ ഭാവിക്ക് അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടന ഉപദേശ സമിതി അധ്യക്ഷന്‍

സ്‌കൂളുകള്‍ തുറക്കേണ്ടത് പുതുതലമുറയുടെ ഭാവിക്ക് അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടന ഉപദേശ സമിതി അധ്യക്ഷന്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 29 ജനുവരി 2022 (15:21 IST)
ഓഫ് ലൈന്‍ ക്ലാസുകള്‍ അടിയന്തരമായി ആരംഭിക്കേണ്ടത് പുതുതലമുറയുടെ ഭാവിക്ക് അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയിലെ സാങ്കേതിക ഉപദേശക സമിതി അധ്യക്ഷന്‍ ഡോ. അനുരാഗ് അഗര്‍വാള്‍.  കുട്ടികളെ സ്‌കൂളില്‍നിന്നകറ്റുന്നത് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ദോഷംചെയ്യും. കുട്ടികളുമായി വിനോദസഞ്ചാരകേന്ദ്രങ്ങളിലടക്കം ചുറ്റുന്നതിലും നല്ലത് അവര്‍ സ്‌കൂളില്‍ പോകുന്നതാണ്.
 
വാക്‌സിനേഷന്‍ നിരക്കിലും അതിലൂടെ ആര്‍ജിച്ച പ്രതിരോധത്തിലും ഇന്ത്യ മുന്നിലാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മരണനിരക്കും രോഗവ്യാപനനിരക്കും വളരെ കുറവാണ്. പോളിയോ പോലെയോ ചിക്കന്‍ പോക്‌സ് പോലെയോ കോവിഡ് വൈറസില്‍നിന്ന് പ്രതിരോധകുത്തിവെപ്പിലൂടെ ശാശ്വതമായി രക്ഷപ്പെടാനാകില്ല. കോവിഡ് വൈറസ് പല വകഭേദങ്ങളായി രൂപാന്തരം പ്രാപിച്ച് സമൂഹത്തില്‍ നിലനില്‍ക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിരോധശേഷി ആര്‍ജിച്ച് മുന്നോട്ടുപോവുക മാത്രമാണ് ഏക പ്രതിവിധിയെന്നും അനുരാഗ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് മൂന്നാംതരംഗം ഫെബ്രുവരി ആദ്യവാരത്തോടെ ദുര്‍ബലമാകുമെന്ന് ലോകാരോഗ്യ സംഘടന