Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ

പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ

അഭിറാം മനോഹർ

, തിങ്കള്‍, 2 ഡിസം‌ബര്‍ 2024 (18:36 IST)
ഇന്ത്യ സഖ്യത്തില്‍ പരസ്പര വിശ്വാസക്കുറവുണ്ടെന്നും ഒത്തൊരുമയില്ലെന്നും കുറ്റപ്പെടുത്തി സിപിഐയുടെ വാര്‍ത്താക്കുറിപ്പ്. നാല് ദിവസമായി നടന്ന സിപിഐ നേതൃയോഗത്തിന് പിന്നാലെ ഇറക്കിയ വാര്‍ത്താക്കുറിപ്പിലാണ് അതൃപ്തി പരസ്യമാക്കിയത്. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങളില്‍ ഇടതുപാര്‍ട്ടികളുമായി വേണ്ട രീതിയില്‍ ചര്‍ച്ച നടക്കുന്നില്ലെന്നും സിപിഐ കുറ്റപ്പെടുത്തി.
 
മുന്നണിയിലെ വലിയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. ഹരിയാനയില്‍ ഉള്‍പ്പടെ സീറ്റ് വിഭജനത്തില്‍ ഇടതുപാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ അവിടെ ബിജെപി അധികാരത്തില്‍ വരുന്നത് ഒഴിവാക്കാമായിരുന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും വലിയ തിരിച്ചടിയാണുണ്ടായത്. ജാര്‍ഖണ്ഡിലും തിരിച്ചടിയുണ്ടായി. ചെറിയ പാര്‍ട്ടികളെ കൂടി ഉള്‍ക്കൊണ്ടാകണം സീറ്റ് വിഭജനമ്മെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി